അന്തിക്കാട്: ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ക്ഷേമത്തിനും ശുചിത്വം മാലിന്യ സംസ്ക്‌കരണം പാർപ്പിടം കൃഷി എന്നിവയ്ക്ക് മുൻതൂക്കം നൽകുന്ന അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് എൻ.സി. സതീഷ് അവതരിപ്പിച്ചു. 17,71,77627 രൂപ വരവും 17,32,20569 രൂപ ചിലവും 3957058 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി ലക്ഷ്മി വസന്തൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. സുഷമ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.ആർ. ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ റിൻസി നാസർ, ജില്ലാപഞ്ചായത്ത് അന്തിക്കാട് ഡിവിഷൻ അംഗം സലിജ സന്തോഷ്, ജില്ലാ പഞ്ചായത്ത് താന്ന്യം ഡിവിഷൻ കെ.പി. സന്ദീപ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.വി. മദനമോഹനൻ, കെ.കെ. പ്രകാശൻ, കെ.എം. ജയദേവൻ എന്നിവർ സംസാരിച്ചു.
previous post
