അരിമ്പൂർ: വെളുത്തൂർ
നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മേടഭരണി കാർത്തിക വേല ആഘോഷം ശനിയാഴ്ച തുടങ്ങും. ഭരണി വേല എഴുന്നള്ളിപ്പുകളുടെ
മേളത്തിന് ഇക്കുറി പ്രഗൽഭരാണ് അണിനിരക്കുന്നത്.
12 ന് നടക്കുന്ന
പഞ്ചവാദ്യ ത്തോടെയുള്ള പുറത്തേക്ക് എഴുന്നള്ളിപ്പിന് ചോറ്റാനിക്കര വിജയൻമാരാരും കുനിശ്ശേരി അനിയൻമാരാർ, ചോറ്റാനിക്കര നന്ദപ്പൻ മാരാർ, ചെറുപ്പളശ്ശേരി ശിവാശാൻ എന്നിവരും
തിരിച്ച് മേളത്തോടെയുള്ള എഴുന്നള്ളിപ്പിന് ചേരാനെല്ലൂർ, ശങ്കരൻകുട്ടി മാരാർ, പഴുവിൽ രഘുമാരാർ, രാധാകൃഷ്‌ണ മാരാർ ചൊവ്വല്ലൂർ സുനിൽ , ഇരിങ്ങപ്പുറം ബാബു തുട ങ്ങിയവരും രാത്രി വേല എഴുന്നള്ളിപ്പിന് പഞ്ചവാ ദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻ മാരാരും അണി നിരക്കും. ഏഴാന അണിനിരക്കുന്ന
വേല എഴുന്നള്ളിപ്പിന് പാമ്പാടി രാജൻ തിടമ്പേറ്റും..വൈകിട്ട് 7 ന് എഴുന്നള്ളിപ്പിന് ശേഷം വെടിക്കെട്ട് നടക്കും. ക്ഷേത്രത്തിൻ്റെ 10 ഏക്കറോളം വരുന്ന പാടശേഖരത്തിലാണ് വെടിക്കെട്ട്. ഞായറാഴ്ച രാവിലെ ആറ് മുതൽ കാർത്തിക വേലയുടെ ഭാഗമായി അനുഷ്‌ഠാന കലാ രൂപങ്ങളുടെ എഴുന്നള്ളിപ്പ് നടക്കും. വൈകിട്ട് അഞ്ചിന് കാവ് തീണ്ടൽ നടക്കുമെന്ന് ദേവസ്വം പ്രസിഡൻ്റ് കെ. രാമചന്ദ്രൻ പറഞ്ഞു.
previous post
