News One Thrissur
Updates

തൃശ്ശൂരിൽ ചുമരെഴുതി പ്രചരണത്തിന് തുടക്കം കുറിച്ച് പത്മജാ വേണുഗോപാൽ

തൃശൂർ: ബിജെപി തൃശൂർ മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിച്ച്
ബിജെപി ദേശീയ നിർവാഹക സമിതി അംഗം പത്മജ വേണുഗോപാൽ. അയ്യന്തോൾ അമർജവാൻ ജോതിക്ക് സമീപം ചുവരെഴുത്ത് താമര വരച്ചു ഉദ്ഘാടനം ചെയ്തു . തൃശ്ശൂരിൽ എൻഡിഎ വലിയ വിജയം നേടുമെന്നും. ഇടത് വലതു മുന്നണികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം തൃശ്ശൂരിലെ ജനത തള്ളിക്കളയുമെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു. സ്ഥാനാർഥി ആരായാലും വിജയം മാത്രമാണ് ലക്ഷ്യം അതിനു വേണ്ടി തൃശ്ശൂരിലെ ബിജെപി പ്രവർത്തകർ സജ്ജമാണെന്ന് അവർ പറഞ്ഞു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ്‌ ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി മാരായ അഡ്വ. കെ ആർ ഹരി, സുജയ് സേനൻ, പി കെ ബാബു, രവികുമാർ ഉപ്പത്ത്, ജില്ലാ വൈസ് പ്രസിഡന്റ്‌ ആതിര വി, പൂർണിമ സുരേഷ്, ദിനേഷ്‌കുമാർ കരിപ്പേരിൽ, മുരളി കൊളങ്ങട്,മനോജ്‌ നെല്ലിക്കാട്,മനു പള്ളത്, ശീതൾ രാജ, മണ്ഡലം പ്രസിഡന്റ്‌ രഘു നാഥ് സി മേനോൻ, വിബിൻ ഐനിക്കുന്നത്ത്, പ്രിയ അനിൽ, മുരളി നാഥ്, നിമേഷ് പി, എന്നിവർ നേതൃത്വം നൽകി നൂറുകണക്കിന് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ പത്മജാ വേണുഗോപാലിനെ സ്വീകരിച്ചു

Related posts

വെള്ളാങ്ങല്ലൂരില്‍ ഓടി കൊണ്ടിരിക്കുന്നതിനിടെ കാര്‍ കത്തി നശിച്ചു.

Sudheer K

ഇ.ഡി. പരിശോധന: തൃപ്രയാറിൽ സിപിഎം നാട്ടിക ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

Sudheer K

ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!