News One Thrissur
Updates

ചേറ്റുവ ദേശീയ പാത സർവീസ് റോഡിൽ വെള്ളക്കെട്ട്; വാഹനങ്ങൾ വഴിയിൽ കുടുങ്ങി.

വാടാനപ്പള്ളി: ചേറ്റുവ കടവിന് സമീപം ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിൽ വെള്ളക്കെട്ട് മൂലം വാഹനങ്ങൾ വഴിയിൽ കുടുങ്ങി. ചേറ്റുവ തീരദേശ റോഡിനോട് ചേർന്നുള്ള സർവീസ് റോഡിലാണ് വെള്ളക്കെട്ട് രൂക്ഷമായത്.ഇന്നലെ രാത്രി പെയ്ത മഴയിൽ റോഡിൽ വെള്ളം നിറഞ്ഞു. രാവിലെ സാധനങ്ങളുമായി വന്ന പെട്ടി ഓട്ടോറിക്ഷ വെള്ളക്കെട്ടിൽ കുടുങ്ങി ഇഞ്ചൻ നിലച്ചു.

കെട്ടിനിൽക്കുന്ന വെള്ളം കാനയിലേക്ക് ഒഴുകി പോകാത്തതാണ് വെള്ളക്കെട്ടിനു കാരണം. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ചെറിയ വാഹനങ്ങൾ വെള്ളക്കെട്ടുമൂലം കടന്നുപോകാൻ ആകാതെ ദുരിതത്തിലായി. അടിയന്തരമായി റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി വിടാനുള്ള നടപടി സ്വീകരിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.

Related posts

തൃപ്രയാറിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

Sudheer K

വ്യാജ ക്യുആർ കോഡ് സ്കാൻ ചെയ്ത് 17000 രുപയുടെ മൊബൈൽ ഫോൺ വാങ്ങി തട്ടിപ്പ് നടത്തിയ പെരിഞ്ഞനം സ്വദേശി അറസ്റ്റിൽ

Sudheer K

കുമാരൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!