അന്തിക്കാട്: ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ഇടവിള കിറ്റ് പദ്ധതിക്ക് തുടക്കമായി. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. സി.കെ. കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സംഗീത ഷിബു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി പൊലിയേടത്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശാന്ത സോളമൻ എന്നിവർ സംസാരിച്ചു. . അന്തിക്കാട് നിന്നും ഉൽപ്പാദിപ്പിച്ച ഇഞ്ചി മഞ്ഞൾ കർഷകരുടെ ഇക്കോഷോപ്പ് മുഖേനെ വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇതിനായി 225000 രൂപ ചെലവഴിക്കും.
