News One Thrissur
Updates

സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൈപമംഗലം : വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപന നടത്താനായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ചൂലൂർ വലിയകത്ത് വീട്ടിൽ മുഹമ്മദ് ജാസിം (27) എന്നയാളാണ് പിടിയിലായത്.
കൈപ്പമംഗലം എൽ.ബി.എസ് ഉന്നതിക്ക് സമീപം വെച്ചാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കൈപ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത് .

പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കൈപമംഗലം പോലീസ് സ്റ്റേഷൻ സബ് ഇന്‍സ്‌പെക്ടര്‍ ഋഷി പ്രസാദ് , ജി എ എസ് ഐ വിപിൻ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിനോജ്, ഡാൻസാഫ് അംഗങ്ങളായ ജി എസ് ഐ പ്രദീപ്, ജി എ എസ് ഐ ലിജു ഇയ്യാനി,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു, സിവില്‍ പോലീസ് ഓഫീസര്‍ സുർജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

വ്യാജ സ്വർണ്ണം കാണിച്ച് പണം തട്ടാൻ ആസൂത്രണം നടത്തുന്നതിനിടെ ആറംഗ സംഘം കാഞ്ഞാണിയിൽ പിടിയിൽ

Sudheer K

തൃശൂരിൽ ഐ.എം. വിജയന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാകുന്നു

Sudheer K

എമിഗ്രഷൻ ഫണ്ട് പ്രവാസി ക്ഷേമത്തിന് വിനിയോഗിക്കണം – പ്രവാസി ഫെഡറേഷൻ ജില്ലാ കുടുംബ സംഗമം.

Sudheer K

Leave a Comment

error: Content is protected !!