News One Thrissur
Updates

തളിക്കുളത്ത് വോട്ട് വെട്ടാൻ ശ്രമിച്ച ബിജെപി നേതാക്കളുടെ അറസ്റ്റ് ആവശ്യപ്പെട്ട് യുഡിഎഫ് തളിക്കുളം വില്ലേജ് ഓഫിസ് മാർച്ചും ധർണ്ണയും നടത്തി

തൃപ്രയാർ: ജീവിച്ചിരിക്കുന്ന വോട്ടർമാരെ നീക്കം ചെയ്യാൻ കള്ള രേഖകൾ
ഉണ്ടാക്കി അപേക്ഷ നൽകിയ ബിജെപി നേതാക്കൾക്ക്
എതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് തളിക്കുളം പഞ്ചായത്ത്‌ കമ്മിറ്റി തളിക്കുളം വില്ലേജ് ഓഫീസിലേക്ക് മാർച്ചും
ധർണയും നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ കെ എ. ഹാറൂൺ റഷീദ് മുഖ്യപ്രഭാഷണം നടത്തി.
യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ പി. എം. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. അഡ്വ. സുനിൽ ലാലൂർ, പി. ഐ. ഷൗക്കത്തലി, കെ. എസ്. റഹ്മത്തുള്ള,
പി. എസ്. സുൽഫിക്കർ,
രമേശ്‌ ഐനിക്കാട്ടു പറമ്പിൽ, വി.കെ. നാസർ, ഗഫൂർ തളിക്കുളം, നാസർ പോക്കാക്കില്ലത്ത്,
പി. എം. സിറാജ്, നീതു പ്രേംലാൽ, സഹിത സിറാജ്, നാസിത റഷീദ് എന്നിവർ പ്രസംഗിച്ചു.

200 ൽ അധികം വോട്ടർമാരെയാണ് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ ഫോം ഏഴു പ്രകാരം
ബിജെപി നേതാക്കൾ
അപേക്ഷ നൽകിയിരുന്നത്.
മരണം, താമസിക്കുന്ന സ്ഥലത്ത് വോട്ട് ഉണ്ടായിട്ടും വോട്ടർ പട്ടികയിൽ ഉൾപ്പെടുക, അങ്ങിനെ ഉള്ളവരെ നീക്കം ചെയ്യാനാണ്
ഫോം 7 ഉപയോഗിക്കുന്നത്. ഇത് ദുരുപയോഗം ചെയ്താണ് ബിജെപി വോട്ട് ചോരിക്ക് ശ്രമിച്ചതെന്നാണ് ആക്ഷേപം.
യുഡിഎഫ് നേതാക്കൾ സമയോചിതമായി ഇടപെട്ടതിനാൽ മാത്രമാണ് കള്ള രേഖകൾ ചമച്ച് വോട്ടർമാരെ നീക്കം ചെയ്യാനുള്ള ബിജെപി
നീക്കം പാളിപ്പോയത്.

Related posts

തൃശൂരിൽ സിപിഎം – ബിജെപി സംഘർഷം : കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിച്ചു.

Sudheer K

നമ്പോർക്കാവിൽ നവരാത്രി ആഘോഷം.

Sudheer K

ചേനം പടവിൽ പൊഴുതു മാട്ടം.

Sudheer K

Leave a Comment

error: Content is protected !!