പെരിങ്ങോട്ടുകര: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിലെ 5 പഞ്ചായത്തുകളിലായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട 45 കുട്ടികൾക്ക്
2 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന പഠനമുറികളിൽ ആദ്യ ഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 12 പഠന മുറികളുടെ താക്കോൽ ദാനം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി ലക്ഷ്മി വസന്തൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ് എൻ.സി. സതീഷ് അധ്യക്ഷനായി. ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ.പി സന്ദീപ്, വി.ആർ. ബിജു, റിൻസി നാസർ, കെ.കെ. പ്രകാശൻ, ടി.ബി. മായ, പി.കെ. കൃഷ്ണൻ, വിനിത ബെന്നി, എം.വി. സുരേഷ്, സിജോ പുലിക്കോട്ടിൽ, സെക്രട്ടറി പി സുഷമ, പട്ടികജാതി വികസന ഓഫീസർ എം.ടി. ദിജി.എന്നിവർ സംസാരിച്ചു.
