News One Thrissur
Updates

തൃപ്രയാറിൽ റോഡ് നിർമ്മാണ കമ്പനിയുടെ ലോറിയിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു

തൃപ്രയാർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു . നാട്ടിക പന്ത്രണ്ടാം കല്ലിനു പടിഞ്ഞാറ് വിൻഷുവർ നഗറിന് സമീപം കുറുവത്ത് ദാസൻ (69) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 9.30ന് നാട്ടിക സെന്ററിൽ വെച്ചാണ് അപകടം. ഹൈവേ നിർമാണ കമ്പിനിയായ ശിവാലയയുടെ കോൺക്രീറ്റ് മിക്സർ കൊണ്ടുപോയിരുന്ന ലോറിയിടിച്ചായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പത്മാക്ഷി. മക്കൾ: അനുപമ, ധന്യ, അനൂപ്. മരുമക്കൾ: സനോജ്, മനേഷ്. സംസ്കാരം പിന്നീട്.

Related posts

എടവിലങ്ങിൽ വീണ്ടും വീടിന് നേരെ കല്ലേറ്;ജനൽ ചില്ല് തകർന്നു

Sudheer K

തൃപ്രയാറിൽ യുദ്ധവിരുദ്ധ കലാകാര സംഗമം

Sudheer K

സ്ത്രീകൾക്ക് സൗജന്യ യാത്ര: കാഞ്ഞാണി ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസിന് സ്വീകരണം നൽകി.

Sudheer K

Leave a Comment

error: Content is protected !!