തൃശൂർ: രാമവർമ്മപുരത്തെ കേരള പൊലീസ് അക്കാദമിയിൽ വൻ മോഷണം. അക്കാദമി ക്യാംപസിലെ ലക്ഷങ്ങൾ വില വരുന്ന 2 ചന്ദനമരങ്ങൾ മുറിച്ചുകടത്തി. ഡിസംബർ 27നും ജനുവരി രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്തു. രാജവൃക്ഷങ്ങളുള്ള അക്കാദമിയിൽ കർശന കാവൽ വേണമെന്ന് പ്രത്യേക സർക്കുലർ. രാത്രികാലങ്ങളിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്താനും നിർദേശം.
previous post
