കാഞ്ഞാണി: സെന്റ് തോമസ് പള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. വെളളിയാഴ്ച രാവിലെ ലദീഞ്ഞ്, നോവേന, കുർബാന, കൊടിയേറ്റം എന്നിവ നടത്തി. കണ്ടശാംകടവ് ഫെറോന വികാരി റവാന്റ് ഫാദർ റാഫേൽ ആക്കാമറ്റത്തിൽ മുഖ്യ കാർമികത്വം വഹിച്ചു. കൊടിയേറ്റ ദിനം മുതൽ വൈകീട്ട് ആഘോഷമായ നവനാൾ പാട്ടു കുർബ്ബാന, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും. ജനുവരി 9 വെള്ളിയാഴ്ച വൈകീട്ട് നടത്തുന്ന ദീപാലങ്കാരം സ്വീച്ചോൺ കർമ്മം റവറന്റ് ഫാദർ അജിത്ത് ചിറ്റലപ്പള്ളി നിർവ്വഹിക്കും. ജനുവരി 10 ശനിയാഴ്ച രാവിലെ ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന, കൂടുതുറക്കൽ എന്നിവ നടത്തും, വികാരി റവറന്റ് ഫാദർ ദാവീദ് വിതയത്തിൽ കാർമ്മികത്വം വഹിക്കും. തിരുനാൾ ദിവസമായ ജനുവരി 11 ഞായറാഴ്ച രാവിലെ 11 മണിക്ക് നടത്തുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് റവറന്റ് ഫാദർ ഡെബിൻ ഒലക്കേങ്കിൽ മുഖ്യ കാർമ്മികത്വം വഹിക്കും. റവറന്റ് ഫാദർ പ്രവീൺ പുത്തൻചിറക്കാരൻ സഹകാർമ്മികനാക്കും. റവറന്റ് ഫാദർ ടൈസൺ മണ്ടുംപാൽ തിരുനാൾ സന്ദേശം നൽക്കും. വൈക്കീട്ട് 5 മണിക്ക് തിരുനാൾ പ്രദക്ഷിണവും നടത്തും. ജനുവരി 12 ന് രാവിലെ മരിച്ചവരെ അനുസ്മരിച്ച് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ചടങ്ങുകൾക്ക് വികാരി റവറന്റ് ഫാദർ ദാവീദ് വിതയത്തിൽ, ജനറൽ കൺവീനർ ജോസഫ് മാങ്ങൻ, കൈക്കാരന്മാരായ ജോസി. ബി ചാക്കോ, നിക്സൻ ഫ്രാൻസീസ്, ഡെന്നിസ് ജോർജ്ജ് എന്നിവർ നേതൃത്വം നൽകി. ജനുവരി 9 മുതൽ 12 വരെ യാണ് തിരുനാൾ
previous post
