പെരിങ്ങോട്ടുകര: താന്ന്യം ഗ്രാമപഞ്ചായത്തിലെ 6ാം വാർഡിൽ എംഎൽഎയുടെ 2023-24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച എവർഗ്രീൻ റോഡിൻ്റെ ഉദ്ഘാടനം സി.സി.മുകുന്ദൻ എംഎൽഎ നിർവഹിച്ചു. താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.എ. പീതാംബരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി ലക്ഷമി വസന്തൻ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് മീന ദേവി സുനിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി. സന്ദീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി. സുരേഷ്, വാർഡ് മെമ്പർ എ.കെ അനിൽകുമാർ, മുൻ മെമ്പർ ഷീജ സദാനന്ദൻ എന്നിവർ സംസാരിച്ചു.
previous post
