News One Thrissur
Updates

എങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ വാർഷികം

എങ്ങണ്ടിയൂർ : എങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൻ്റെ 31-ാമത് വാർഷിക ആഘോഷമായ സാൻസ്കൃതി 2025 ന്റെ ഉദ്ഘാടനം പ്രശസ്ത മിമിക്രി കലാകാരനും ചലച്ചിത്രനടനുമായ കലാഭവൻ സതീഷ് നിർവഹിച്ചു. സ്കൂൾ മാനേജർ പി എസ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സി.ബിന്ദു , വൈസ് പ്രിൻസിപ്പാൾ ബിന്ദിയ ബോസ്, എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഉഷ സുകുമാരൻ, ഭാരതീയ വിദ്യാനികേതൻ തൃശ്ശൂർ ജില്ലാ ജോ. സെക്രട്ടറി കെ. കൃഷ്ണൻകുട്ടി മാസ്റ്റർ, ദീനദയാൽ ട്രസ്റ്റ് സെക്രട്ടറി ഐ.എ..മോഹനൻ അക്കാദമിക് ഡയറക്ടർ ടി.ആർ. വിജയം, സ്കൂൾ ക്ഷേമസമിതി പ്രസിഡന്റ് എ വി ശരൺ, മാതൃഭാരതി പ്രസിഡന്റ്‌ തെന്നൽ ലിമിൻ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ഗോപിക അനിൽകുമാർ, സ്കൂൾ ലീഡർ കുമാരി പി എസ്. ദേവ എന്നിവർ സംസാരിച്ചു. തുടർന്ന് 500ല്‍ പരം വിദ്യാർത്ഥികൾ പങ്കെടുത്ത കലാപരിപാടികൾ അരങ്ങേറി.

Related posts

ട്രാവലർ മരത്തിലിടിച്ച് 15 പേർക്ക് പരിക്ക്

Sudheer K

ശങ്കരൻ അന്തരിച്ചു

Sudheer K

ജോബ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!