അന്തിക്കാട്: മാങ്ങാട്ടുകര ശ്രീ രാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് മന ദിവാകരൻ നമ്പൂതിരി, ഊരാളാൻ മാരായ ചെങ്ങല്ലൂർ മന രമേശൻ നമ്പൂതിരി, വെള്ളോർ വൈക്കത്ത് മന സതീശൻ നമ്പൂതിരി,യദു കൃഷ്ണ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ ആണ് കൊടിയേറ്റം നടന്നത്. മുഖ്യ രക്ഷാധികാരി ഗിരി ഞാറ്റുവെട്ടി, പ്രസിഡന്റ് ഷെല്ലി കല്ലാറ്റ്, സെക്രട്ടറി ജയൻ മൂത്തേടത്ത് എന്നിവർ നേതൃത്വം നൽകി. 7ദിവസം നീണ്ടു നിൽക്കുന്ന കലാപരിപാടികൾ അഡ്വ. എ.യു. രഘുരാമ പണിക്കർ ഉദ്ഘാടനം നിർവഹിച്ചു. 5 ആനകളുടെ അകമ്പടിയോടെ വ്യാഴാഴ്‌ചയാണ് ഉത്സവം. വെള്ളിയാഴ്ച രാവിലെ ആറാട്ട്, ശേഷം പ്രസാദ ഊട്ട് എന്നിവ നടക്കും.
