തൃപ്രയാർ: എൻഇഎസ് തീരത്ത് നടക്കുന്ന കായലോര ആഘോഷ പരിപാടികളുടെ ഓഫീസ് തുറന്നു. എൻഇഎസ് പ്രിൻസിപ്പാൾ എൻ.സി. അനീജ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ ശിവൻ കണ്ണോളി അധ്യക്ഷത വഹിച്ചു. ആഘോഷകമ്മിറ്റി കൺവീനർ ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, ജയശ്രീ രാധാകൃഷ്ണൻ, ഇ.എൻ.ആർ. കൃഷ്ണൻ, പി.എച്ച്. സൈനുദ്ധീൻ, ഇ.വി. ശശിധരൻ മാസ്റ്റർ, വി.ശശീധരൻ, എം.വി. ലതിമോൾ, എൻ.ആർ. സ്മിത, എൻ.വി.സജിത, പി.എ., സുഷമ, ലിജിന ജെയിൻ, പ്രിയങ്ക ബാബു, ടി.എസ്.അംഖിത, എം.വി.രൂപ എന്നിവർ പങ്കെടുത്തു.
