News One Thrissur
Updates

ബജറ്റ്: തളിക്കുളത്ത് റോഡ് നിർമ്മാണത്തിനും പഞ്ചായത്ത് ഓഫീസ് നിർമ്മാണത്തിനും മുൻഗണന.

തളിക്കുളം: 30.69 കോടി രൂപ വരവും 30.4 കോടി രൂപ ചെലവും. 65.25 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന തളിക്കുളം ഗ്രാമ പഞ്ചായത്തിന്റെ 2026-27 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് കെ. എസ്. റഹ്‌മത്തുള്ള അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിന് സ്വന്തമായി കെട്ടിടവും മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമാക്കുന്നതിനും ബജറ്റിൽ മുൻഗണന നൽകി. കൃഷിഭവൻ, മൃഗാശുപത്രി, കുടുംബശ്രീ ഓഫീസ്, വി.ഇ.ഒ. ഓഫീസ്, എ.ഇ. ഓഫീസ്, വയോജന ഉല്ലാസ കേന്ദ്രം, അംഗനവാടികൾക്ക് കെട്ടിടം, ജിഎം എൽ പി സ്ക്കൂൾ സൗത്ത് പുതിയ കെട്ടിടം, മാലിന്യ സംസ്കരണ കേന്ദ്രം, തുടങ്ങിയവക്ക് പഞ്ചായത്തിൻ്റെ സ്വന്തം സ്ഥലങ്ങളിൽ കെട്ടിടം നിർമിക്കും. കടൽ, കായൽ ടൂറിസം,. വർദ്ധിപ്പിക്കുന്നതിനും സ്ത്രീകൾക്ക് തൊഴിൽ മേഖലയിൽ സഹായം നൽകുന്നതിനും, പട്ടികജാതി ഉന്നതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ കലാ കായിക വിദ്യഭ്യാസ രംഗത്ത് വളർച്ചയ്ക്കും മത്സ്യ തൊഴിലാളി മേഖലയിലും, കാർഷിക മേഖലയിലും യുവതി യുവാക്കളുടെ കലാ കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക രംഗത്ത് കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും തളിക്കുളം ഗ്രാമ പഞ്ചായത്തിലെ വിദഗ്ദ്‌ധ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തികളുടെ സഹായത്തോടെ ടൂറിസം വ്യവസായം കൃഷി, തൊഴിൽ സംരംഭങ്ങൾക്കായുള്ള വിവിധ പരിശീലനങ്ങൾ തുടങ്ങിയവക്കും ബജറ്റിൽ തുക വകയിരുത്തി. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ അജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നീന സുഭാഷ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമിറ്റി ചെയർപേഴ്സൺ പി.ഐ. ഷൗക്കത്തലി,
ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമറ്റി ചെയർപേഴ്സൺ ജോളി ബാബു, വാർഡ് മെമ്പർമാരായ ഗോപിക രാമദാസ്, സുമിത മണികണ്ഠൻ, പി. എ. ഷിഹാബ്, ബാബു‌ വല്ലത്ത്, ഇ.വി.എസ്.സ്മിത്ത്, ഷമീർ നാലകത്ത്, സഹീദ സിറാജ്, റഷീദ സൈനുദീൻ, പി.എസ്. സുൽഫിക്കർ, സുമന ജോഷി, മിനി രമേഷ്, സ്മിത ധനജ്ഞയൻ, തളിക്കുളം ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ഹരിശ്ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Related posts

ചേർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ സുജീഷ കള്ളിയത്ത് ബിജെപിയിൽ

Sudheer K

യുവാവിനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

Sudheer K

മത്സ്യത്തൊഴിലാളികൾക്ക് എൻ.എഫ്.ഡി.പി രജിസ്ട്രേഷൻ നിർബന്ധം -കേന്ദ്ര മന്ത്രി

Sudheer K

Leave a Comment

error: Content is protected !!