News One Thrissur
Updates

*കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഇസാഫ് ബാങ്കിൻ്റെ ചേർപ്പ് ബ്രാഞ്ചിലെ അസി മാനേജർ മരിച്ചു.*

ഇരിങ്ങാലക്കുട:അവിട്ടത്തൂരിൽകാറുംസ്കൂട്ടറുംകൂട്ടിയിടിച്ച്അപകടത്തിൽയുവതിമരിച്ചു.ബുധനാഴ്ച്ച രാവിലെ 7.45 ന് അവിട്ടത്തൂർ സ്കൂളിന് സമീപമാണ് അപകടം നടന്നത്. കൊറ്റനെല്ലൂർ പട്ടേപ്പാടം സ്വദേശി മംഗലത്തറ വീട്ടിൽ ആസിഫ (38) ആണ് മരിച്ചത്. പട്ടേപ്പാടം ഭാഗത്ത് നിന്നും വന്നിരുന്ന ആസിഫ അവിട്ടത്തൂർ സ്കൂൾ കഴിഞ്ഞ ഇറക്കം ഇറങ്ങി വരുകയായിരുന്നു. എതിരെ വന്നിരുന്ന തൃശ്ശൂർ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഉടൻ തന്നെ പുല്ലൂർ മിഷൻ ആശുപത്രിയിൽ എത്തിച്ചുവെങ്കില്ലും ജീവൻ രക്ഷിക്കാനായില്ല.
ഇസാഫ് ബാങ്കിൻ്റെ ചേർപ്പ് ബ്രാഞ്ചിലെ അസി മാനേജർ ആണ് ആസിഫ. ആളൂർ പോലിസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. സിദ്ധിഖാണ് ആസിഫയുടെ ഭർത്താവ്. പോസ്റ്റ്മാർട്ടം നടപടികൾക്കായി മൃതദ്ദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

Related posts

പൂജാരിയുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ.

Sudheer K

ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ റവന്യൂ വകുപ്പ് ജീവനക്കാരൻ ബൈക്കപകടത്തിൽ മരിച്ചു.

Sudheer K

കാരമുക്ക് കുടുംബ ക്ഷേത്രത്തിൽ മോഷണം; രണ്ട് പവന്റെ മാല നഷ്ടപ്പെട്ടു.

Sudheer K

Leave a Comment

error: Content is protected !!