News One Thrissur
Updates

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ  രാജത്വതിരുനാൾ ആഘോഷിച്ചു

പഴുവിൽ: സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ രാജത്വതിരുനാളിനോടാനുബന്ധിച്ച് വിശ്വാസപരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ റാലി നടത്തി.

റാലി സമാപനത്തിൽ കണ്ടശ്ശാംകടവ് ഫൊറോന വികാരിയും, തൃശ്ശൂർ അതിരൂപത വിശ്വാസപരിശീലന മുൻ ഡയറക്ടറുമായ വെരി. റവ. ഫാ. റാഫേൽ അക്കാമറ്റത്തിൽ തിരുനാൾ സന്ദേശം നൽകി. ക്രിസ്തുരാജന്റെ ഫാൻസി ഡ്രസ്സ് മത്സരവും ഇതോടൊപ്പം അരങ്ങേറി.

പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ, അസിസ്റ്റന്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ മാത്യു ഇരിമ്പൻ, സുനിൽ കുറ്റിക്കാടൻ, ജെയിംസ് തട്ടിൽ, ആന്റോ ചാലിശ്ശേരി, വിശ്വാസ പരിശീലന പ്രിൻസിപ്പാൾ പോളി ജോൺസൺ, വിശ്വാസ പരിശീലന പി.ടി.എ. പ്രസിഡണ്ട് ഷേണോ തട്ടിൽ, വിശ്വാസ പരിശീലകർ, പാരന്റ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related posts

ഉത്രാളിക്കാവിൽ ഭാഗവത നവാഹയജ്ഞത്തിനു തുടക്കം

Sudheer K

തളിക്കുളത്ത് ബ്ലോക്ക് ഓഫീസിലെ ഡ്രൈവർക്ക് തെരുവ് നായയുടെ കടിയേറ്റു.

Sudheer K

ക്ഷേത്രത്തിൽ നിന്നും മോഷണം പോയ വസ്തുക്കൾ വാങ്ങിയ ആക്രിക്കടക്കാരൻ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!