News One Thrissur
Updates

വലപ്പാട് കാറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു

തൃപ്രയാർ: ദേശീയപാതയില്‍ വലപ്പാട് പോലീസ് സ്‌റ്റേഷനടുത്ത് കാറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. ചാലുകുളം പള്ളിക്ക് കിഴക്ക് താമസിക്കുന്ന കറപ്പംവീട്ടിൽ സുലൈമാൻ (60) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7 ഓടെ ദേശീയപാതയിൽ പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം. ഉടന്‍ തന്നെ വലപ്പാട് മിറാക്കിള്‍ ആംബുലന്‍സ് പ്രവര്‍ത്തര്‍ ഇദ്ദേഹത്തെ വലപ്പാട് ദയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വലപ്പാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കബറടക്കം വെള്ളിയാഴ്ച നടക്കും.
ഭാര്യ : ജാസ്മി. മക്കൾ : സഫ, ഷിഫ.
മരുമകൻ : ജിൽഷാദ്.

Related posts

ചിറക്കൽ കരുപ്പാടം 22-ാം നമ്പർ സ്മാർട്ട് അംഗൻവാടി നാടിന് സമ്മർപ്പിച്ചു

Sudheer K

ചേർപ്പിൽ പോസ്റ്റൽ ഡെലിവറി വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു.

Sudheer K

മനക്കൊടിയിൽ ലഹരി വിരുദ്ധ സംഗമം

Sudheer K

Leave a Comment

error: Content is protected !!