അന്തിക്കാട്: ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗി നിർമ്മിച്ച നാലാം വാർഡ് പാടവരമ്പ് റോഡ് ഉദ്ഘാടനം അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ നിർവഹിച്ചു. വാർഡ് മെമ്പർ മിൽന സമിത്ത് അധ്യക്ഷത വഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത്ത് അന്തിക്കാട്, ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മേനക മധു, മെമ്പർമാരായ ജ്യോതി രാമൻ, സരിത സുരേഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ, സിപിഎം ലോക്കൽ സെക്രട്ടറി കെ.വി. രാജേ,ഷ് റോഡ് സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
