News One Thrissur
Updates

തുശൂർ വെസ്റ്റ് ഉപജില്ല കലോത്സവം: മികച്ച നേട്ടവുമായി അന്തിക്കാട് കെജിഎം സ്കൂൾ.

അന്തിക്കാട്: നാലു ദിവസങ്ങളിലായി പറപ്പൂരിൻ്റെ മണ്ണിൽ നടന്ന തൃശ്ശൂർ വെസ്റ്റ് ഉപജില്ല കലോത്സവ മാമാങ്കത്തിൽ അന്തിക്കാട് കെ.ജി.എം സ്കൂൾ മൂന്നാം സ്ഥാനവും അറബിക് കലോത്സവത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മത്സരങ്ങളിൽ ഉജ്ജ്വല പ്രകടനം
കാഴ്ച വെച്ച് സമ്മാനങ്ങൾ കരസ്ഥമാക്കിയ അന്തിക്കാട് കെ.ജി.എം സ്കൂളിലെ ചുണക്കുട്ടികളെ റിട്ടയേർഡ് അധ്യാപിക എൻ.വി മല്ലിക ടീച്ചർ ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചു. Stars പദ്ധതിയിൽ നിന്നും ലഭിച്ച കായികോപകരണങ്ങൾ പി.ടി.എ വൈസ് പ്രസിഡൻ്റ് അജീഷ അൻവർ കുട്ടികൾക്കു കൈമാറി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോഷി ഡി കൊള്ളന്നൂർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം ഉണ്ണികൃഷ്ണൻ, എം.പി.ടി.എ അംഗങ്ങളായ
അമൃത, ഹിബ , സുമലത ,കൃഷ്ണ പ്രിയ, സാലിഹ , അധ്യാപകരായ സിബി ടീച്ചർ, നബീല ടീച്ചർ എന്നിവർ പങ്കെടുത്തു.

Related posts

പിതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൻ

Sudheer K

വോട്ട് കൊള്ള: കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാറിൽ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി.

Sudheer K

അഷ്‌റഫ്‌ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!