News One Thrissur
Updates

തളിക്കുളത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 2 ന്.

തളിക്കുളം: ലയൺസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നവംമ്പർ രണ്ടിന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജനറൽ മെഡിസിൻ, നേത്രപരിശോധന,തിമിര ശാസ്ത്രക്രിയ എന്നിവയും ഉണ്ടാകും. തളിക്കുളം ഗവ. സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് അവസരം. പരിശോധയും ചികിത്സയും മരുന്നും പൂർണ്ണമായി സൗജന്യമായാണ് നൽകുക. അഡ്വ. സി.ബി.കെ.ലാൽ, നന്ദകുമാർ കുനിയത്ത്, എ.പി. രാമകൃഷ്ണൻ, പി.കെ. തിലകൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ താഴെയുള്ള നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം. 9388553641, 9845072401, 9388392175, 9747405796, 9539936860.

Related posts

ഓർഡർ ചെയ്ത ഷവർമ്മ കിട്ടാൻ വൈകി: എടമുട്ടത്ത് ഹോട്ടൽ ജീവനക്കാരെ ആക്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

Sudheer K

ലോറൻസ് അന്തരിച്ചു.

Sudheer K

മേരി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!