News One Thrissur
Updates

പെരിങ്ങോട്ടുകര- അന്തിക്കാട് റോഡിലെ കൂഴിയിൽ വീണ് മൂന്ന് ബസുകൾ വഴിയിൽ കുടുങ്ങി.

തൃപ്രയാർ: തകർന്നു കിടക്കുന്ന പെരിങ്ങോട്ടുകര-അന്തിക്കാട് റോഡിലെ കുഴിയിൽവീണ് മൂന്ന് സ്വകാര്യ ബസുകൾ തകരാറിലായി. കുഴിയിൽ ചാടിയതോടെ ബസുകളുടെ ആക്സിൽ ഒടിയുകയും ടയറുകൾ ഘടിപ്പിക്കുന്ന യന്ത്രഭാഗങ്ങൾ തകരാറിലാവുകയുമായിരുന്നു.

തൃപ്രയാറിൽ നിന്നും തൃശൂരിലേക്ക് പെരിങ്ങോട്ടുകര വഴി സർവ്വീസ് നടത്തുന്ന ഈട്ടുമ്മൽ, മൂകാംബിക, എടക്കളത്തൂർ എന്നീ ബസുകളാണ് റോഡിലെ കുഴി യിൽവീണ് വഴിയിൽ കിടന്നത്. ഇതുമൂലം ഒട്ടേറെ യാത്രക്കാരും വഴി യിൽ കുടുങ്ങി. കുടിവെള്ള പൈപ്പിടാനാ യി പൊളിച്ചതിനു പിന്നാലെ ആറ് വർഷ ത്തിലേറെയായി തകർന്നുകിടക്കുകയാണ് ഈ റോഡ്. വകുപ്പുകൾ തമ്മിൽ ഏകോപ നമില്ലാതെയുള്ള അശാസ്ത്രീയ നിർമാണം മൂലം ഒട്ടേറെ തവണയാണ് ഈ റോഡ് പൊ ളിച്ച് പൈപ്പിടേണ്ടിവന്നത്.

യാത്രാദുരിതവും അപകടങ്ങളും പതി വായതോടെ ജനരോഷം ഉയരുമ്പോൾ
പാറപ്പൊടിയും കരിങ്കൽച്ചീളുകളും കൊ ണ്ടിട്ട് താത്കാലിക പരിഹാരം കാണുകയാണ് അധികൃതർ. ഈ വഴി യിലൂടെ വാഹനങ്ങൾ സർവീസ് നടത്തു ന്നത് ഏറെ പണിപ്പെട്ടാണ്. ബസ്, ഓട്ടോ റിക്ഷ പോലുള്ള വാഹനങ്ങൾ ഓടിച്ച് കിട്ടുന്ന വരുമാനം മുഴുവൻ വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കായി ചെലവാക്കേണ്ടിവരു ന്ന സ്ഥിതിയാണ്.

മഴ ശക്തമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് ഇരുചക്രവാഹനങ്ങൾ പതിവായി അപകടത്തിൽപ്പെടുന്നുണ്ട്. റോഡ് തകർച്ചമൂലം കച്ചവടമില്ലാതായതോ ടെ വ്യാപാരികളും പ്രതിസന്ധിയിലാണ്. റോഡ് നവീകരിക്കാത്ത അധികൃതർക്കെതിരെ നാട്ടുകാരും യാത്രക്കാരും പ്രതിഷേധം രേഖപ്പെടുത്തി

Related posts

താരാഭായി അന്തരിച്ചു.

Sudheer K

തെങ്ങ് കയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു

Sudheer K

കൊടുങ്ങല്ലൂരിൽ കടയുടമയെ കത്തി വീശി ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!