News One Thrissur
Updates

എളവള്ളി ഗ്രാമ സ്വരാജ് റോഡ് ഉദ്ഘാടനം ചെയ്തു

എളവള്ളി: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി എളവള്ളി ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ പണി കഴിപ്പിച്ച ഗ്രാമസ്വരാജ് റോഡ് ജനങ്ങൾക്കായി തുറന്ന് കൊടുത്തു മണലൂർ എം എൽ എ മുരളി പെരുനെല്ലി റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ് ബിന്ദു പ്രദീപ് അദ്ധ്യക്ഷത വഹിച്ചു മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡൻ്റ് ലതി വേണുഗോപാൽ മുഖ്യതിഥിയായി പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ഡി വിഷ്ണു, ടി.സി മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ പി.എം അബു, ജീന അശോകൻ, ഷാലി ചന്ദ്രശേഖരൻ, സനിൽ കുന്നത്തുള്ളി, സുന്ദരൻ കരുമത്തിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.ജി സുബിദാസ്, ബി.ആർ സന്തോഷ്, എന്നിവർ സംസാരിച്ചു 16 ലക്ഷം രൂപ ചിലവഴിച്ച് 280 മീറ്റർ കോൺക്രീറ്റ് ചെയ്ത റോഡാണ്പണി പൂർത്തീകരിച്ചത് ഇതുമൂലം പരിസരവാസികൾക്ക് പാവറട്ടിയിലേക്കുള്ള യാത്ര സൗകര്യപ്രദമാകും.

Related posts

പാചകവാതക വിലവർധനവ്: മൂന്നുപീടികയിൽ വ്യാപാരികളുടെ പ്രതിഷേധം

Sudheer K

അരിമ്പൂരിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു.

Sudheer K

81,000 കടന്നു; സ്വർണവിലയിൽ വൻ കുതിപ്പ്

Sudheer K

Leave a Comment

error: Content is protected !!