News One Thrissur
Updates

ജാബിറിൻ്റെ ഓട്ടോയുടെ മടക്കയാത്രാ മഞ്ജുവിൻ്റെ ചികിത്സാ സഹായ നിധിയിലേക്ക് കൈമാറി

വാടാനപ്പള്ളി : തൃത്തല്ലൂർ സെൻ്ററിലെ ഓട്ടോ റിക്ഷാ ഡ്രൈവർ ജാബിർ തൻ്റെ ഓട്ടോ റിക്ഷയിലെ രണ്ടര മാസത്തെ മടക്കയാത്രയിലൂടെ കിട്ടിയ വരുമാനം മഞ്ജുവിന്റെ ചികിത്സ സഹായ നിധിയിലേക്ക് കൈമാറി.
വാടാനപ്പള്ളി എകെജി ഉന്നതിയിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ
മേപ്പറമ്പിൽ കുഞ്ഞിമോന്റെ മകളുടെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ തുടർ ചികിത്സ സഹായ നിധിയിലേക്കാണ് തുക കൈമാറിയത്. പിതാവ് കുഞ്ഞിമോൻ ആണ് മകൾ മഞ്ജുവിന് കിഡ്നി നൽകുന്നത്. ചികിത്സക്ക് വേണ്ടി ഭീമമായ തുക ആവശ്യമാണ്. വാടാനപ്പള്ളി സെന്ററിൽ മഞ്ജുവിന്റെ തുടർ ചികിൽസ ധന സമാഹരണത്തിന്റെ ഭാഗമായി നടന്ന ഗാനമേളയുടെ വേദിയിൽ വെച്ചാണ് തുക കൈമാറിയത്.
മുത്തു പട്ടുറുമാൽ, ഷാഹിർ വാടാനപ്പള്ളി, റിസ്ക് ഹംസ, വാടാനപ്പള്ളി മുഹമ്മദ് അരവശ്ശേരി, സാബിർ വാടാനപ്പള്ളി, പ്രതാപൻ വാലത്ത്, സുമ സന്തോഷ് വടക്കൂട്ട് എന്നിവർ പങ്കെടുത്തു.

Related posts

ഗ്രേഡ് എസ്ഐമാർക്ക് വാഹനങ്ങൾക്ക് പിഴ ഈടാക്കാനാകില്ല – ഹൈക്കോടതി

Sudheer K

അതുൽ ശശി അന്തരിച്ചു.

Sudheer K

പുത്തൻപീടിക ഗവ.എൽപി സ്കൂളിൽ വർണ്ണകൂടാരം പദ്ധതി ഉദ്ഘാടനവും, 126-ാം വാർഷികാഘോഷവും

Sudheer K

Leave a Comment

error: Content is protected !!