News One Thrissur
Updates

ഗ്രേഡ് എസ്ഐമാർക്ക് വാഹനങ്ങൾക്ക് പിഴ ഈടാക്കാനാകില്ല – ഹൈക്കോടതി

കൊച്ചി: മോട്ടോർ വാഹന നിയമപ്രകാരം വാഹ നപരിശോധന നടത്തി പിഴ ഈടാക്കാൻ ഗ്രേഡ് സബ് ഇൻസ്പെക്ടർമാർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. ബൈക്കിൻ്റെ നമ്പർ പ്ലേറ്റിൽ മാറ്റംവരുത്തിയെ ന്നാരോപിച്ച് ശാസ്താംകോട്ട പോലീസ് സ്റ്റേഷനി ലെ ഗ്രേഡ് എസ്ഐ 7000 രൂപ പിഴ ഈടാക്കിയ തിനെതിരേ കൊല്ലം സ്വദേശി വിഗ്നേഷ് ഫയൽചെ യ്ത ഹർജി അനുവദിച്ചാണ് ഉത്തരവ്.

2019 ഒക്ടോബർ 26-ലെ സർക്കാർ വിജ്ഞാപ നപ്രകാരം മോട്ടോർവാഹന വകുപ്പിലെ എഎംവി ഐക്കും അതിനുമുകളിലുള്ളവർക്കും പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ മുതലുള്ളവർക്കുമാ ണ് വാഹനപരിശോധന നടത്തി പിഴ ഈടാക്കാൻ അധികാരമുള്ളതെന്ന് ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. ഗ്രേഡ് എസ്ഐമാരെ വാഹനപരി ശോധനയ്ക്കായി നിയോഗിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവിക്കു നിർദേശവും നൽകി.

Related posts

12 കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തി

Sudheer K

പ്രേംകുമാർ അന്തരിച്ചു.

Sudheer K

എൽ.ഡി.എഫ്. വാടാനപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ

Sudheer K

Leave a Comment

error: Content is protected !!