News One Thrissur
Updates

ചേർപ്പ് ഉപജില്ലാ ശാസ്ത്രോത്സവം ചാഴൂരിൽ; സംഘാടകസമിതി രൂപീകരിച്ചു.

ചാഴൂർ : ചേർപ്പ് ഉപജില്ലാ ശാസ്ത്ര-ഗണിത -സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ ടി മേള ഒക്ടോബർ 14,15 തിയ്യതികളിൽ ചാഴൂർ ശ്രീനാരായണ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ, ആലപ്പാട് ഗവൺമെന്റ് എൽ പി സ്കൂൾ എന്നിവിടങ്ങളിലായി നടക്കും.സംഘാടകസമിതി രൂപീകരണ കൺവെൻഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു.ചായൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.മോഹൻദാസ് അധ്യക്ഷനായി.ചേർപ്പ് ഉപജില്ലാ വദ്യാഭ്യാസ ഓഫീസർ എം വി സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വിനീത ബെന്നി, പി.ടി.എ.പ്രസിഡണ്ടുമാരായ കവിതകൃഷ്ണ,ഷൈജു കെ എസ്, പി.ടി.എ.വൈസ് പ്രസിഡന്റ് കെ വി രതീഷ്, ആലപ്പാട് ഗവൺമെന്റ് എൽ പി സ്കൂൾ പ്രധാനാധ്യാപിക സിനി കെ എസ്, സ്റ്റാഫ് സെക്രട്ടറിമാരായ പി എൻ സന്തോഷ്‌കുമാർ, രഞ്ജു പി രവി സംസാരിച്ചു.സ്കൂൾ പ്രധാനാധ്യാപിക ടി.എസ്.സുനി സ്വാഗതവും പ്രിൻസിപ്പൽ ഇൻചാർജ് നെയ്‌സൺ പൗലോസ് നന്ദിയും പറഞ്ഞു.

മേളയുടെ നടത്തിപ്പിനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് മോഹൻദാസ് ചെയർമാനും പ്രിൻസിപ്പാൾ നെയ്‌സൺ പൗലോസ് ജനറൽ കൺവീനറും പ്രധാനാധ്യാപിക ടി എസ് സുനി, ആലപ്പാട് ഗവൺമെന്റ് എൽ പി സ്കൂൾ പ്രധാനധ്യാപിക സിനി കെ എസ് എന്നിവർ ജോയിന്റ് ജനറൽ കൺവീനർമാരും ചേർപ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം വി സുനിൽകുമാർ ട്രഷററുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

വിവിധ സബ്കമ്മിറ്റി ഭാരവാഹികളായി ജില്ലാ പഞ്ചായത്ത് മെമ്പർ ഷീന പറയങ്ങാട്ടിൽ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ രാമചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.കെ.ഷണ്മുഖൻ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വിനീത ബെന്നി, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.വി.ഇന്ദുലാൽ,വിവിധ അധ്യാപക സംഘടനാ പ്രതിനിധികളായ അയിഷമോഹൻദാസ്,വാഹീദബാനു, പി.പ്രസാദ്,സി.അബ്ദുൽ റസാഖ്,സി സുധീർ,കെ ആർ രഞ്ജിത്ത്,പി ആർ പ്രശാന്ത്,സുജയ്ൻ പി എൻ എന്നിവരെ തെരഞ്ഞെടുത്തു.

Related posts

മനോഹരൻ അന്തരിച്ചു.

Sudheer K

ഓൺലൈൻ ഷെയർ ട്രേഡിഗ് തട്ടിപ്പ്: 1.6 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

Sudheer K

ജോണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!