News One Thrissur
Updates

തളിക്കുളം ഗ്രാമ പഞ്ചായത്തിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ കുറ്റ വിചാരണ യാത്രയുമായി കോൺഗ്രസ്സ്.

തളിക്കുളം: 10 വർഷമായി അധികാരത്തിൽ ഇരിക്കുന്ന ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ കെടു കാര്യസ്ഥതക്കെതിരെയും തകർന്നു കിടക്കുന്ന റോഡുകൾ പൊതു ശ്മശാനത്തിന്റെ ശോചനീയാവസ്ഥ,സ്വന്തമായി പഞ്ചായത്തിന് ഓവീസ് കെട്ടിടം നിർമ്മിക്കാൻ കഴിയാത്തത് തുടങ്ങി നിരവധി വിഷയങ്ങൾ ഉന്നയിച്ചും തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി കുറ്റ വിചാരണ യാത്ര നടത്തി. മണ്ഡലം പ്രസിഡന്റ് പി.എസ്. സുൽഫിക്കറിന് പതാക കൈമാറി കൊണ്ട് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ജനറൽ സെക്രട്ടറി സി.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി മുഖ്യാതിഥിയായി, നേതാക്കളായ സുനിൽ ലാലൂർ, ഗഫൂർ തളിക്കുളം, ഹിറോഷ് ത്രിവേണി, സി.വി ഗിരി, രമേഷ് അയിനിക്കാട്ട്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ലിന്റ സുഭാഷ് ചന്ദ്രൻ, എ.എം. മെഹബൂബ്, സുമന ജോഷി, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. 25 ഓളം കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം തളിക്കുളം സെന്ററിലെ സമാപന സമ്മേളനം കെ.പി സി.സി. ജനറൽ സെക്രട്ടറി അനിൽ അക്കര ഉദ്ഘാടനം ചെയ്തു..

Related posts

കൊടുങ്ങല്ലൂരിൽ രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരം മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

Sudheer K

നാട്ടികയിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു

Sudheer K

പടിയം സ്വദേശി പൂനെയിൽ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!