News One Thrissur
Updates

വാടാനപ്പള്ളിയിൽ ബസ് ബേ: നിര്‍മ്മാണോദ്ഘാടനം നടത്തി.

വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തിന്‍റെ ദീര്‍ഘകാല സ്വപന്പദ്ധതിയായ വാടാനപ്പള്ളി ബസ് ബേ യുടെ നിര്‍മ്മാണോദ്ഘാടനം
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിഭാസി അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയര്‍മാൻ പി.എം. അഹമ്മദ് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് രെന്യ ബിനീഷ്, വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത ഗണേശന്‍ , വാര്‍ഡ് മെമ്പര്‍മാരായ ഷൈജ ഉദയകുമാര്‍, ശ്രീകല ദേവാനന്ദ് , നൌഫല്‍ വലിയകത്ത് എന്നിവര്‍ സംസാരിച്ചു. ജനകീയാസൂത്രണം 2025-26 വാര്‍ഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11. 50ലക്ഷം രൂപ പഞ്ചായത്തും 10 ലക്ഷം രൂപ തളിക്കുളം ബ്ലോക്ക് പഞ്ചായത്തും തുക വകയിരുത്തിയ പദ്ധതി ഒരുമാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

Related posts

അറുമുഖദാസ് അന്തരിച്ചു.

Sudheer K

കാരമുക്കിൽ ചെണ്ടുമല്ലി കൃഷി വിളവെടുത്തു.

Sudheer K

അരിമ്പൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!