News One Thrissur
Updates

ഷാഫി പറമ്പിൽ എംപിക്ക് നേരെ പോലീസ് അതിക്രമം: കയ്പമംഗലത്ത് കോൺഗ്രസ്സ് പ്രതിഷേധം

കയ്പമംഗലം :എംപിയും, കെപിസിസി വർക്കിങ്ങ് പ്രസിഡന്റുമായ ഷാഫി പറമ്പിലിന് നേരേയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കയ്പമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പെരിഞ്ഞനം സെൻ്ററിൽ നിന്ന് മൂന്നുപീടിക അറവുശാലയിലേക്ക് നടത്തിയ പ്രകടനത്തിന് ശേഷം നടത്തിയ പൊതുയോഗം ഡിസിസി സെക്രട്ടറി സി.സി ബാബുരാജ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുനിൽ പി മേനോൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സി എസ് രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എം യു ഉമറുൽ ഫാറൂഖ്, കെ.വി അബ്ദുൽ മജീദ് സുധാകരൻ മണപ്പാട്ട്, കെ.ബി അനിൽകുമാർ, കെ.എ അഫ്സൽ, അനസ് അബൂബക്കർ, ഷഹന കാട്ടുപറമ്പിൽ, പ്രവിത ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

അന്തിക്കാട് കടന്നലിൻ്റെ കുത്തേറ്റ് 4 പേർക്ക് പരിക്ക്.

Sudheer K

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു.

Sudheer K

രേണുക അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!