News One Thrissur
Updates

വിദേശത്ത് ഓയില്‍ കമ്പനിയിലേക്ക് വ്യാജ വിസ നല്‍കി ചേർപ്പ് സ്വദേശികളുടെ അഞ്ചരലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

ചേർപ്പ്: വിദേശത്ത് ഓയില്‍ കമ്പനിയിലെ ജോലിക്ക് വ്യാജവിസ നല്‍കി രണ്ട് പേരിൽ നിന്നായി അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തയാളെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാരോട് ചിങ്ങവിള സ്വദേശി കടവിള വീട്ടിൽ വിൻസ് (39) ആണ് അറസ്റ്റിലായത്. പാലയ്ക്കൽ സ്വദേശികളായ ഗിരീഷ്, പ്രിൻസ് എന്നിവരാണ് തട്ടിപ്പിനിരയായത്.
അബുദാബിയിലെ അൽ മസൂദ് ഓയിൽ കമ്പനിയിലേക്കുള്ള വ്യാജ വിസ നൽകിയാണ് 2023 ഫെബ്രുവരിയിൽ ഗിരീഷിൻ്റെ പക്കൽ നിന്ന് 3 ലക്ഷവും പ്രിൻസിൽ നിന്ന് രണ്ടര ലക്ഷവും പലപ്പോഴായി തട്ടിയെടുത്തത്. പിന്നീട് വിസ വ്യാജമാണെന്നറിഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ചേർപ്പ് സ്റ്റേഷൻ ഇൻസ്പെക്ടർ എം എസ് ഷാജൻ, സിവിൽ പോലീസ് ഓഫീസർമാരായ സി പി റിൻസൻ, എം മണികണ്ഠൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

കണ്ടശ്ശാംകടവ് എസ്.എച്ച് ഓഫ് മേരീസ് സി.ജി എച്ച് എസ് സ്കൂളിൻ്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം

Sudheer K

ടെമ്പോ വാൻ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

Sudheer K

തീരദേശ മേഖലയിൽ രാസലഹരി വിൽപന നടത്തിയിരുന്ന രണ്ട് പേർ എം.ഡി.എം.എയുമായി പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!