കാഞ്ഞാണി: മണലൂർ ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ചിലമ്പൊലി 2025 അരങ്ങേറി. പഞ്ചായത്തിലെ 32 അങ്കണവാടിയിൽ നിന്ന് 200 കുരുന്നുകൾ കലാപരിപാടി അവതരിപ്പിച്ചു. പ്രസിഡന്റ് സൈമൺ തെക്കത്ത് ഉദ്ഘാടനം ചെയ്തു. ബീന സേവ്യർ അധ്യക്ഷത വഹിച്ചു. സൂപ്പർവൈസർ കവിത, മോഹൻ, ചെയർപേഴ്സൻമാരായ ജിൻസി മരിയ, ജിഷ സുരേഷ്, പുഷ്പ വിശ്വംഭരൻ, മെസർമാരായ ഷാനി മിനി, കൃഷ്ണേന്ദു ബിന്ദു. സതീഷ്, ധർമ്മൻ പറഞ്ഞിട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മാനദാനവും നടത്തി.
