News One Thrissur
Updates

ശ്രീരാമ പോളിടെക്നിക്ക് കെ എസ് യു യൂണിറ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

തൃപ്രയാർ: ശ്രീരാമ പോളിടെക്നിക്ക് കെ എസ് യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ ടി പ്രഭാകർ ഉദ്ഘാടനം ചെയ്തു.കെ എസ് യു യൂണിറ്റ് പ്രസിഡണ്ട് ആഷിക് അധ്യക്ഷത വഹിച്ചു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ഷൈൻ നാട്ടിക മുഖാതിഥിയായ ചടങ്ങിൽ കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് ഉവൈസ് നാസർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കെ എസ് യു നാട്ടിക അസംബ്ലി പ്രസിഡണ്ട് ആഷിക് ജോസ്, കെ എസ് യു ജില്ലാ കമ്മിറ്റി അംഗം റെൽവിൻ ജോയ്, അസംബ്ലി വൈസ് പ്രസിഡണ്ട് യദു തോപ്പിൽ, യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡണ്ട് രാനിഷ് കെ രാമൻ, വൈസ് പ്രസിഡണ്ട് അഭിഷിക് സി ബി എന്നിവർ പ്രസംഗിച്ചു.
പോളിടെക്നിക് യൂണിറ്റ് സെക്രട്ടറി അദ്നാൻ ,യൂണിറ്റ് ഭാരവാഹികളായ ജോഷ്വ, ആദിൽ,അജി, ബനഡിക്ട് ജെനിസൺ എന്നിവർ നേതൃത്വം നൽകി

Related posts

അന്തിക്കാട് മഹിള കോൺഗ്രസ് സായാഹ്ന ധർണ്ണ നടത്തി.

Sudheer K

ഗ്രേസി അന്തരിച്ചു.

Sudheer K

കൊടുങ്ങല്ലൂർ അഴിക്കോട് കടലിൽ മൃതദേഹം കണ്ടെത്തി; മരിച്ചത് പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ താനൂർ സ്വദേശിയായ യുവാവ്.

Sudheer K

Leave a Comment

error: Content is protected !!