അന്തിക്കാട്: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരിൻ്റേയും, കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരിൻ്റെയും ദുർഭരണത്തിനും, അഴിമതികൾക്കുമെതിരെ അന്തിക്കാട് മണ്ഡലം മഹിളാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജന:സെക്രട്ടറി സോയ ജോസഫ് ഉദ്ഘാടനം ചെയ്തു, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പി.തങ്കമണി ടീച്ചർ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്സ് നാട്ടിക ബ്ലോക് പ്രസിഡൻ്റ് പി.വിനു, ജില്ലാ സെക്രട്ടറി റെസിയ ഹബീബ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.ബി.രാജീവ്, ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ വി.കെ.മോഹനൻ, ഇ.രമേശൻ ,ഷൈൻ പള്ളിപ്പറിൽ , എൻ.ബാലഗോപാലൻ, മഹിളാ കോൺഗ്രസ്സ് നേതാക്കളായ ഗൗരി ബാബു മോഹൻ ദാസ് ,ഷീജ ജോൺസൻ, എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ശാന്താ സോളമൻ, അഡ്വ:സുരജ, ഇ.ഐ.ആൻ്റൊ ,സിദ്ധാർത്ഥൻ കളത്തിൽ, സലി, ശ്രീജിത്ത് പുന്നപ്പുള്ളി എന്നിവർ നേതൃത്വം നൽകി.
previous post
