News One Thrissur
Updates

വലപ്പാട് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം: ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്കൂളിന് ഓവറോൾ.

തൃപ്രയാർ: വലപ്പാട് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു. 769 പോയിന്റ് നേടി ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം നേടി. 535 പോയന്റോടെ കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനവും, 445 പോയന്റ് നേടി ഏങ്ങണ്ടിയൂർ സെന്റ് തോമസ് ഹൈസ്ക്കൂൾ മൂന്നാം സ്ഥാനവും നേടി. രണ്ട് ദിവസങ്ങളിലായി എടത്തിരുത്തി സെന്റ് ആൻസ് സ്കൂളിൽ നടന്ന ശാസ്ത്രോവത്തിന്റെ സമാപന സമ്മേളനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ് ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ രവീന്ദ്രൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള്ള അരുണൻ സമ്മാനദാനം നിർവഹിച്ചു. മതിലകം ബി പി സി എൻ സി പ്രശാന്ത്, എടത്തിരുത്തി സെന്റ് ആൻസ് സി യു.പി. സ്കൂൾ പി.ടി.എ.പ്രസിഡന്റ് സിജോ ആലപ്പാട്ട്, പ്രധാന അധ്യാപിക സിസ്റ്റർ റെമി, ആർ.സി.യു.പി സ്കൂൾ മാനേജർ ഫാദർ ജോഷി പാലിയേക്കര, വികസന സമിതി ട്രഷറർ ടി.വി.വിനോദ്, സി.കെ.ബിജോയ്, എം.എ.സാദിഖ്, ശ്രീജ മൗസ്മി, സി.രാംനവാസ്, ഗിരീഷ് സുകുമാരൻ, പി.ജെ.ജോൺ തുടങ്ങിയവർ സംസാരിച്ചു.

Related posts

എറവ് 16-ാം വാർഡിലെ 110-ാം നമ്പർ അങ്കണവാടി ഇനി കളക്ടേഴ്സ് ഡ്രീം അങ്കണവാടി.

Sudheer K

കെഎസ്ടിഎ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് തൃപ്രയാറിൽ തുടക്കമായി

Sudheer K

രാജൻ ഇയ്യാനി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!