വലപ്പാട്: ഗ്രാമ പഞ്ചായത്ത് കഴിമ്പ്രം ബീച്ചിൽ ഓപ്പൺ ജിം ഉപകരണങ്ങൾ സ്ഥാപിച്ചു. 2ലക്ഷം രൂപ ചിലവഴിച്ചാണ് ബീച്ചിൽ പഴയ ഉപകാരണങ്ങൾ മാറ്റി പുതിയത് സ്ഥാപിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് ഉദ്ഘാടനം ചെയ്തു.. സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ കെ. എ. തപതി, വാർഡ് മെമ്പർ ഇ.പി. അജയ്ഘോഷ്, ഹരിത കർമ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
