News One Thrissur
Updates

അന്തിക്കാട് ഹൈസ്കൂളിലെ പൂർവ്വവിദ്യാർഥി സംഗമം ‘സൗഹൃദം’ നാളെ.

അന്തിക്കാട് : ഹൈസ്‌കൂളിലെ 1990 ബാച്ച് 10സി ഗ്രൂപ്പ് പൂർവ്വവിദ്യാർഥി സംഗമവും റിട്ട.അധ്യാപിക എം.കെ. ബേബിയുടെ 80-ാം പിറന്നാൾ ആഘോഷവും അക്ഷരപൗർണമി പുരസ്കാര സദസ്സും 5ന് നടത്തുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9ന് അന്തിക്കാട് ഹൈസ്ക്കൂളിൽ എക്സൈസ് ഇൻസ്പെക്‌ടർ എൻ.രാജേഷ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിക്കും. 3ന് മന്ത്രി കെ.രാജൻ അക്ഷര പൗർണമി പുരസ്കാര സദസ്സ് ഉദ്ഘാടനം ചെയ്യും. ചെയർമാൻ അന്തിക്കാട് സതീശൻ അധ്യക്ഷത വഹിക്കും. പി.ബാലചന്ദ്രൻ എംഎൽഎ അക്ഷര ജ്യോതി പുരസ്കാരവും സംവിധായകൻ സത്യൻ അന്തിക്കാട് പ്രശസ്‌തിപത്ര സമർപ്പണവും നടത്തും. എം.സി. റെജിൽ ചന്ദ്രൻ കായിക പുരസ്കാരവും ബ്ലോക്ക് പഞ്ചായത്തംഗം സി.കെ. കൃഷ്ണകുമാർ അമ്മമനസ്സ് പുരസ്കാരവും പൂർവ വിദ്യാർഥി ജോസ് വളളൂർ സമ്മാന ദാനവും നിർവഹിക്കും. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അന്തിക്കാട് സതീശൻ, വൈസ് ചെയർമാൻ പി. എ. ദിലീപ് കുമാർ, സെക്രട്ടറി പി.എസ്. പ്രശാന്ത്, കെ. എസ്. പ്രീതി എന്നിവർ പങ്കെടുത്തു

Related posts

കണ്ടശ്ശാംകടവ് മാർക്കറ്റിലെ വ്യാപാരി ആൻ്റണി അന്തരിച്ചു

Sudheer K

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ എക്സറേ യുണിറ്റിന് തീപിടിച്ചു

Sudheer K

കോൺഗ്രസ് ഭരണത്തിനായി നാട്ടികക്കാർ കാത്തിരിക്കുന്നു-ടി എൻ പ്രതാപൻ

Sudheer K

Leave a Comment

error: Content is protected !!