തൃപ്രയാർ : നാട്ടിക പഞ്ചായത്തിലെ സിപിഎം ബിജെപി ഭരണത്തിൽ പൊറുതിമുട്ടിയ നാട്ടികക്കാർ കോൺഗ്രസ് ഭരണത്തിനായി കാത്തിരിക്കുകയാണെന്ന് മുൻ എം പി ടി.എൻ പ്രതാപൻ പറഞ്ഞു, വെള്ളക്കെട്ട് പരിഹരിക്കാനോ റോഡുകൾ നന്നാക്കാനോ സ്ട്രീറ്റ് ലൈറ്റുകൾ കത്തിക്കാനോ ഈ പഞ്ചായത്തിന് സമയമില്ല,അഴിമതിയും പണപ്പിരിവും മാത്രമായി നാട്ടിക നാട്ടിക പഞ്ചായത്ത് ഭരണം അധ പതിച്ചിരിക്കുന്നു, ജനങ്ങൾ വെറുത്ത ഈ അവിശുദ്ധ ഭരണത്തെ ജനങ്ങൾ അടിച്ചു പുറത്താക്കുക തന്നെ ചെയ്യും, തൃശ്ശൂർ ജില്ലയിൽ കോൺഗ്രസ് നേടുന്ന ആദ്യത്തെ പഞ്ചായത്തായി നാട്ടിക പഞ്ചായത്ത് മാറുമെന്നും ടി എൻ പ്രതാപൻ കൂട്ടിച്ചേർത്തു, കോൺഗ്രസ് നാട്ടിക മണ്ഡലം സമ്മേളനവും മുതിർന്ന പ്രവർത്തകർക്കുള്ള ആദരവ് പരിപാടിയും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുൻ എം.പി ടി.എൻ പ്രതാപൻ. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ മുഖ്യ അതിഥിയായി. ഡിസിസി ജനറൽ സെക്രട്ടറിമാരായ അനിൽ പുളിക്കൽ, നൗഷാദ് ആറ്റു പറമ്പത്ത്, വി ആർ വിജയൻ, കെ ദിലീപ്കുമാർ, സി എം നൗഷാദ്, നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി ഐ ഷൗക്കത്തലി, അഡ്വ. സുനിൽ ലാലൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ എൻ സിദ്ധപ്രസാദ്, സി ജി അജിത് കുമാർ, വി ഡി സന്ദീപ്, ജീജ ശിവൻ, സി എസ് മണികണ്ഠൻ, കെ വി സുകുമാരൻ, പി സി മണികണ്ഠൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റീന പത്മനാഭൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജയ സത്യൻ, മധു അന്തിക്കാട്ട് എന്നിവർ സംസാരിച്ചു, ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന നാട്ടിക പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ് പ്രമേയം അവതരിപ്പിച്ചു, കേരള ഹൈകോടതിയിൽ നിന്നും വക്കീലായി എൻറോൾ ചെയ്ത അഡ്വ നൗഷാദ് ആറ്റുപറമ്പത്തിനെ ടി എൻ പ്രതാപൻ ആദരിച്ചു, ചടങ്ങിൽ നൂറിൽ പരം മുതിർന്ന പ്രവർത്തകരെ ആദരിച്ചു,മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി വി സഹദേവൻ, സി കെ മണികണ്ഠൻ, സി എസ് സിദ്ധാർത്തൻ, മോഹൻദാസ് പുലാക്കപറമ്പിൽ, എ ബി രാജീവ്, മുഹമ്മദാലി കണിയാർക്കോട്, സി കെ ജ്യോതി, ഹേമ പ്രേമൻ, അജിത് പ്രസാദ്, ഉണ്ണികൃഷ്ണൻ അന്തിക്കാട്ട്, എം വി ജയരാജൻ, ജയരാമൻ അണ്ടേഴത്ത്, മുഹമ്മദ് റസൽ, കമലം ശ്രീകുമാർ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.
next post
