News One Thrissur
Updates

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചാവക്കാട്: ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു വീടിനകത്ത് ഉറങ്ങിക്കിടന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇരട്ടപ്പുഴ കല്ലിപ്പറമ്പിൽ വീട്ടിൽ ഷഹർബാന്റെ വീട്ടിലെ ഫ്രിഡ്ജ് ആണ് ഇന്ന് പുലർച്ചെ പൊട്ടിത്തെറിച്ചത്. വീട്ടിൽ കിടപ്പ് രോഗിയായ മാതാവും കുട്ടികളും ഉണ്ടായിരുന്നെങ്കിലും അത്ഭുത കരമായാണ് രക്ഷപ്പെട്ടത്

ഷഹർബാനും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീടാണ്. പുലർച്ചെ വൈദ്യുതി നിലച്ചതിനാൽ ഷഹർബാന്റെ മകൾ

ഉണരുകയായിരുന്നു . തുടർന്നാണ് ഫ്രിഡ്ജിൽ നിന്നും തീ കാണുന്നത്

ഉടനെ വീട്ടിലുള്ളവരെ എല്ലാം പുറത്തേക്ക് മാറ്റുകയായിരുന്നു. കിടപ്പു രോഗിയായ മാതാവിനെ പുറത്തേക്കു രക്ഷപ്പെടുത്തുന്നതിന്

സമയമെടുക്കേണ്ടി വന്നു. ഇതിനിടയിൽ മാതാവ് നിലത്തുവീണു. എല്ലാവരെയും പുറത്തേക്ക് മാറ്റിയ ഉടനെ വലിയ ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു

വീടിനകത്തെ മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. ടിവി, വൈദ്യുതി സ്വിച്ചുകൾ ടൈലുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ എല്ലാം പൊട്ടിത്തെറിക്കുകയും നാശമാവുകയും ചെയ്തു . രണ്ടുവർഷം മുമ്പ് പതിനാലായിരത്തോളം രൂപമുടക്കി വാങ്ങിയ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്

Related posts

മണലൂരിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു.

Sudheer K

അന്തിക്കാട് കടവാരം റോഡിലെ പാലം തകർന്നിട്ട് 7 മാസം; നടപടി സ്വീകരിക്കാതെ അധികൃതർ.

Sudheer K

കാഞ്ഞിരച്ചുവട് മകര തിങ്കൾ മഹോത്സവം: 19 ന്.

Sudheer K

Leave a Comment

error: Content is protected !!