News One Thrissur
Updates

പെരിങ്ങോട്ടുകര സ്വദേശിയുടെ നാലര ലക്ഷം തട്ടി സൈബർ കുറ്റവാളികൾ

പെരിങ്ങോട്ടുകര: ബാങ്കിന്റെ വ്യാജ മൊബൈൽ ആപ്പിലൂടെ സൈബർ തട്ടിപ്പു സംഘം പെരിങ്ങോട്ടുകര സ്വദേശി പ്രദീപിൻ്റെ നാല് ലക്ഷം കവർന്നു. തൃപ്രയാറിലുള്ള ലൈറ്റ് ഡ്രൈവിങ്ങ് സ്‌കൂളിൻ്റെ ഉടമയാണ് പ്രദീപ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രദീപിന് പണം നഷ്ടമായത്. മൊബൈൽ ഫോണിലുള്ള ബാങ്കിന്റെ ആപ്പ് മുഖേന ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാനായി ശ്രമിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടത്. ബാങ്കിന്റെ ഒഫീഷ്യൽ ആപ്പിന് പകരം ഫോണിൽ ഉണ്ടായിരുന്ന വ്യാജ ആപ്പാണ് ഇദ്ദേഹം തുറന്നത്. ബാലൻസ് പരിശോധിക്കാനുള്ള ശ്രമത്തിനിടെ ഫോൺ ഹാക്ക് ചെയ്ത് തട്ടിപ്പ് നടന്നുവെന്നാണ് സംശയിക്കുന്നത്.

ഒ.ടി.പി.യും പിൻ നമ്പറും ഉൾപ്പെടെ പങ്കുവെക്കാനുള്ള നിർദ്ദേശം അനുസരിച്ചതാണ് വിനയായത്. എട്ട് തവണയായി നാല് ലക്ഷത്തി മൂവ്വായിരം രൂപയോളം നഷ്ടപ്പെട്ടു. സൈബർ സെല്ലിലും അന്തിക്കാട് പോലീസിലും പരാതി നൽകിയിട്ടുണ്ട്. ജാർഖണ്ഡ് സ്വദേശികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് സംശയിക്കുന്നത്. തട്ടിപ്പിൽ മലയാളി സാന്നിദ്ധ്യവും സംശയിക്കുന്നുണ്ട്

Related posts

കണ്ടശാംകടവ് തിരുനാളിന് കൊടിയേറി

Sudheer K

മനക്കൊടിയിൽ യുവതിക്ക് വെട്ടേറ്റു.

Sudheer K

പിതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: മകൻ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!