News One Thrissur
Updates

തകർന്ന റോഡ് നന്നാക്കിയില്ല; വാടാനപ്പള്ളിയിൽ റോഡിൽ ഞാറു നട്ട് മഹിള കോൺഗ്രസിൻ്റെ പ്രതിഷേധ സമരം

വാടാനപ്പള്ളി: തകർന്ന മേപ്രങ്ങാട്ട് ഗണേശമംഗലം റോഡ് ഗതാഗതം പുനരാരംഭിക്കക്കണമെന്നാവശ്യപ്പെട്ട് റോഡിൽ കൊയ്തു പാട്ടുപാടി ഞാറു നട്ട് വേറിട്ടൊരു പ്രതിഷേധ സമരം നടത്തി മഹിള കോൺഗ്രസ് പ്രവർത്തകർ. രണ്ട് വർഷമായി ഈ റോഡ് റോഡും പൊളിച്ചി ട്ടിരിക്കുകയാണ്. നേരത്തെ ഈ റോഡിലൂടെ ബസുകൾ സർവീസ് നടത്തിയിരുന്നു. പ്രധാന റോഡുകളിൽ ഗതാഗത തടസ്സം വരുന്ന സമയത്ത് വാഹനഗതാഗതം തിരിച്ചു വിടുന്നതും ഈ റോഡിലൂടെയായിരുന്നു. പ്രതിഷേധ സമരം മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് മണലൂർ ബ്ലോക്ക് പ്രസിഡന്റ്‌ വി.സി.ഷീജ അധ്യക്ഷത വഹിച്ചു.

ജില്ല ജനറൽ സെക്രട്ടറി സുഗന്ധിനി ഗിരീഷ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അഡ്വ. മുസ്തഫ, മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി പ്രിൻസി സുരേഷ്,

ബോക്ക് ഭാരവാഹികളായ സി.എൻ.സുരജ, ശ്രീകല സജീവൻ, കുമാരി സുരേഷ്, ഷഫീന ഷബീർ അലി, ഫാത്തിമ ജലീൽ, ആമിന കുട്ടി യുസഫ്, ഗീത കൊച്ചുമോൻ, ഹസീന താജുദ്ധീൻ, സനില ബൈജു എന്നിവർ നേതൃത്വം നൽകി.

Related posts

ചേർപ്പിൽ പോസ്റ്റൽ ഡെലിവറി വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു.

Sudheer K

കോടന്നൂരിൽ ബാറിൽ വെച്ച് സോഡാകുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ 4 പേർ അറസ്റ്റിൽ.

Sudheer K

ബൈക്കിൽ പിക്കപ്പ് വാനിടിച്ച് അപകടം: യുവാവ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!