കാഞ്ഞാണി : മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുത്തുകാരൻ ഗോപി മാമ്പുള്ളിയുടെ ദേശങ്ങൾ കഥ പറയുന്നു പുസ്തക പ്രകാശനവും, ഉമ്മൻചാണ്ടി സാഹിത്യ, വിദ്യാഭ്യാസ, മാധ്യമ പുരസ്കാര വിതരണവും നടത്തി. മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു , മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം. വി അരുൺ അധ്യക്ഷത വഹിച്ചു, പ്രമുഖ സാഹിത്യകാരൻ ഡോക്ടർ പി വി കൃഷ്ണൻ നായർ പുസ്തകം ഏറ്റുവാങ്ങി. മുൻ ഡിസിസി പ്രസിഡൻ്റുമാരായ പി.എ, മാധവൻ, ജോസ് വള്ളൂർ, യുഡിഎഫ് ചെയർമാൻ ടി.വി. ചന്ദ്രമോഹനൻ, ഗോപി മാമ്പുള്ളി, കെപിസിസി സെക്രട്ടറി എ.പ്രസാദ്, ഡിസിസി ഭാരവാഹികളായ സുന്ദരൻ കുന്നത്തുള്ളി, കെ.കെ. ബാബു, വി.ജി. അശോകൻ, പി.കെ. രാജൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ദീപൻ മാസ്റ്റർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുബൈദ മുഹമ്മദ് എന്നിവർ സംസാരിച്ചു.
previous post
