News One Thrissur
Updates

പെരിഞ്ഞനത്ത് കാർ മോഷണം: യുവാക്കൾ പിടിയിൽ

പെരിഞ്ഞനം: കാറുകൾ മോഷ്ടിച്ച് കടത്തിക്കൊണ്ടു പോയ കേസിൽ രണ്ട് യുവാക്കളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം ആശാരികയറ്റം സ്വദേശി ഇജാസ് (27), മതിലകം കൂളിമുട്ടം എമ്മാട് സ്വദേശി ഹാരിസ് (25) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറി ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. മൂന്നുപീടിക സ്വദേശി മുഹമ്മദ് അനസിന്റെ പറമ്പിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടിച്ച കാറുമായി പോവുകയായിരുന്ന പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച രണ്ട് കാറുകളും പ്രതികളിൽ നിന്നും കണ്ടെടുത്തു.

കൈപമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ. ബിജു, സബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, ജെയ്സൺ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, മുഹമ്മദ് ഫാറൂഖ്, ജ്യോതിഷ്, സിനോജ്, ജോസഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

വടക്കേ കാരമുക്ക് സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിച്ചു.

Sudheer K

തളിക്കുളത്ത് കർഷക ദിനം ആചരിച്ചു

Sudheer K

ചേറ്റുവ പടന്ന പാലം അറ്റകുറ്റപണിക്കായി താത്കാലികമായി അടച്ചു.

Sudheer K

Leave a Comment

error: Content is protected !!