അന്തിക്കാട്: അന്തിക്കാട് ഗ്രാമപഞ്ചായത്ത് ജനകീയ സൂത്രണ പദ്ധതി 2025-26 പ്രകാരം അന്തിക്കാട് മൃഗാശുപത്രിയിൽ സ്ഥാപിച്ച കൗ ലിഫ്റ്റർ ഉദ്ഘാടനം അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന നന്ദൻ നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത്ത് അന്തിക്കാട് അധ്യക്ഷത വഹിച്ചു. ഡോ. രബിനി പദ്ധതി വിശദീകരിച്ചു. ഡോ. എ.അശ്വിൻ, അന്തിക്കാട് പാൽ വിതരണ സഹകരണ സംഘം പ്രസിഡന്റ കെ.വി.രാജേഷ്, സെക്രട്ടറി എ.എം. ഗായത്രി, പഞ്ചായത്ത് മെമ്പർ ലീന മാനേജ് എന്നിവർ പങ്കെടുത്തു.
previous post
