News One Thrissur
Updates

തൃശ്ശൂരില ശബ്ദരേഖ വിവാദത്തിൽ നടപടി: ഡിവൈഎഫ്ഐ നേതാവിന് ഇന്ന് നോട്ടിസ് നൽകും.

തൃശൂർ: സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ ശബ്ദരേഖ വിവാദത്തിൽ നടപടിയുണ്ടാകും. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന് പാർട്ടി ഇന്ന് നോട്ടീസ് നൽകും. ശബ്ദ സന്ദേശത്തിലെ ആരോപണങ്ങളിൽ മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണം. വിശദീകരണം എഴുതി നൽകാനാണ് നിർദ്ദേശം. ഇന്നലെയാണ് ഏറെ വിവാദമായ ശബ്ദരേഖ പുറത്തുവന്നത്. സിപിഎം മുതിർന്ന നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണമാണ് ശബ്ദ സന്ദേശത്തിലുള്ളത്. ശരത് പ്രസാദിന്റെ വിശദീകരണം കേട്ടശേഷമായിരിക്കും തുടർനടപടികൾ. പാർട്ടി തലത്തിൽ കൂടുതൽ നടപടികൾക്ക് സാധ്യത.

Related posts

ചാഴൂർ പഞ്ചായത്ത് വികസന സദസ്സ് നടത്തി.

Sudheer K

സ്വകാര്യ ബസ് സമരം പിന്‍വലിച്ച് ബസ് ഉടമകള്‍

Sudheer K

ബസ്സുകളുടെ മത്സരയോട്ടം: ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബസ്സുകൾ തടഞ്ഞ് മുന്നറിയിപ്പ് നൽകി.

Sudheer K

Leave a Comment

error: Content is protected !!