News One Thrissur
Updates

പോലീസ് ഭീകരതയ്ക്കെതിരെ അന്തിക്കാട് പ്രതിഷേധ സദസ്സുമായി കോൺഗ്രസ്സ് .

അന്തിക്കാട് : അന്തിക്കാട് – താന്ന്യം – ചാഴൂർ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പോലീസ് ഭീകരതയ്ക്കെതിരെ അന്തിക്കാട് പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു . അന്തിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് കെ.ബി. രാജീവ് അധ്യക്ഷത വഹിച്ചു . ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ എൻ. എസ്.അയൂബ് , നൗഷാദ് ആറ്റുപറമ്പത്ത് , അഡ്വ. സുനിൽ ലാലൂർ , ചാഴൂർ മണ്ഡലം പ്രസിഡൻ്റ് ഷൈജു സായ്റാം, താന്ന്യം മണ്ഡലം പ്രസിഡൻ്റ് എം കെ ചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.

ബ്ലോക്ക് ഭാരവാഹികളായ ഇ. രമേശൻ, ആന്റോ തൊറയൻ, വി.കെ.മോഹനൻ, വി.കെ.പ്രദീപ്, ബിജേഷ് പന്നിപ്പുലത്ത്, ഷാനവാസ് അന്തിക്കാട്, എം.ബി. സജീവ്, വി.ബി. ലിബീഷ്, എൻ.ബാലഗോപാൽ,അക്ബർ പട്ടാട്ട്, സി.എം. പരമശിവൻ, ജോഷി ആലപ്പാട്ട്, അഡ്വ: യദുകൃഷ്ണ,സുധീർ പാടൂർ, കിരൺ തോമാസ്,മഹിളാ കോൺഗ്രസ്സ് നേതാക്കളായ ഗൗരി ബാബു മോഹൻദാസ്, പി.തങ്കമണി, ശാന്ത സോളമൻ , മിനി ജോസ് അഡ്വ. സുരജ, ഷീജ രാജു എന്നിവർ നേതൃത്വം നൽകി.

Related posts

മണലിപ്പുഴയിൽ ഒഴുകിപ്പോയ കാർ കണ്ടെത്തി

Sudheer K

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു

Sudheer K

യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!