News One Thrissur
Updates

മദ്യലഹരിയിൽ സുഹൃത്തിനെ മർദിച്ചയാൾ അറസ്റ്റിൽ

ചെന്ത്രാപ്പിന്നി: എടത്തിരുത്തി മുനയം ദ്വീപിൽ മദ്യലഹരിയിൽ സുഹൃത്തിനെ മുളവടി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുനയം സ്വദേശി കോഴിപ്പറമ്പിൽ പ്രണവി (34)നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയായി രുന്നു സംഭവം. മുനയം സ്വദേശിയായ കോലോത്തുംകാട്ടിൽ ബാലു (28) വിനാണ് മർദനമേറ്റത്. തലയിലും നെറ്റിയിലും ചെവിയിലും വയറിലും പരിക്കുണ്ട്. 8 സ്റ്റിച്ച് ഇട്ട ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതി പ്രണവ് വധശ്രമം ഉൾപ്പടെ 27 ക്രിമിനൽ കേസിലെ പ്രതിയാണ്. കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ്എച്ച്‌ഒ ആർ. ബിജു, എസ്ഐ ടി.അഭിലാഷ്, പ്രദീപ്, നൗഷാദ്, ജിഎസ്‌സിപിഒ സുനിൽകുമാർ, സി പിഒമാരായ ബിജു, മുഹമ്മദ് ഫറൂഖ്, സുർജിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

17 വയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ചാവക്കാട് സ്വദേശിക്ക് 50 വർഷം കഠിനതടവ്

Sudheer K

തൃശൂരിൽ ലോഡ്ജിലെ പ്രസവത്തെത്തുടർന്ന് യുവതി മരിച്ചത് അമിത രക്തസ്രാവം മൂലം

Sudheer K

പെരിങ്ങോട്ടുകര ബാറിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് യുവാവിനെ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് കട്ട ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ച രണ്ട് പ്രതികൾ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!