News One Thrissur
Updates

സഹോദരങ്ങളെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

മതിലകം: എടവിലങ്ങ് കാര കുഞ്ഞയിനിയിൽ സഹോദരന്മാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. മതിലകം കൂളിമുട്ടം സ്വദേശി മുല്ലക്കര വീട്ടിൽ അമർജിത്ത് (21 ) നെയാണ് കൂളിമുട്ടത്ത് നിന്നും തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞയിനി സ്വദേശി ഇളംതുരത്തി വീട്ടിൽ സച്ചിദാനന്ദ് (18), ഇയാളുടെ സഹോദരൻ സൂരജ് (20) എന്നിവരെ മുളളൻ ബസാർ എസ് ബി ഹാളിനു മുൻവശത്തു വച്ചുണ്ടായ സംഘർഷത്തെ തുടർന്ന് വാഴൂർ അമ്പല നടയിൽ വെച്ച് പ്രതികൾ ഹെൽമറ്റ് കൊണ്ടും വടി കൊണ്ടും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ.ഷാജി, എസ്.ഐ അശ്വിൻ റോയ്, ജി.എസ്.സി.പി.ഒ മാരായ പ്രബിൻ, ജമാലുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

ക്ഷേത്രത്തിൽ നിന്നും 15 കിലോ തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

Sudheer K

ഓമന അന്തരിച്ചു.

Sudheer K

കുടിവെള്ള ക്ഷാമത്തിനിടെ ഏങ്ങണ്ടിയൂരിൽ വൻ തോതിൽ കുടിവെള്ളം പാഴാകുന്നു

Sudheer K

Leave a Comment

error: Content is protected !!