News One Thrissur
Updates

തളിക്കുളം പ്രവാസി അസോസിയേഷൻ 21-ാം വാർഷികവും കുടുംബ സംഗമവും നടത്തി

തളിക്കുളം: പ്രവാസി അസോസിയേഷൻ യുഎഇയുടെ വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി. സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഇ.കെ.ബഷീർ അധ്യക്ഷത വഹിച്ചു.

തെരഞ്ഞെടുത്ത തളിക്കുളം പഞ്ചായത്തിലെ 18 വാർഡുകളിലെ 70 കഴിഞ്ഞ വിധവകളായ അമ്മമാർക്കുള്ള ഓണക്കോടിയും കൈനീട്ടവും മുന്‍ എംപി ടി എൻ പ്രതാപനും കുട്ടികൾക്കുള്ള വിദ്യാഭ്യാസ പുരസ്കാരം ഡിവൈഎസ്പി വി കെ രാജുവും വിതരണം ചെയ്തു. സംഘടന സ്ഥാപക പ്രസിഡൻ്റ് ഗഫൂർ തളിക്കുളം ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി ടി.കെ. ഇബ്രാഹിംകുട്ടി, ദേവരാജ് കൊല്ലാറ, കെ.എസ്. ബൈജു, ഇ.വൈ. സുധീർ, വാസൻ കോഴിപ്പറമ്പിൽ, ടി.യു. സുഭാഷ് ചന്ദ്രൻ, പി.കെ. രാമചന്ദ്രൻ, എ.കെ. വാസൻ, എ.പി. രത്നാകരൻ, വി.ആർ. പ്രേമൻ, ശശി വല്ലത്ത്‌, ധർമ്മൻ മേലേടത്ത് തുടങ്ങിയവർ സംസാരിച്ചു. കൊച്ചിൻ റിഥം റോക്ക്സിന്റെ കലാപരിപാടികളും ഉണ്ടായിരുന്നു.

Related posts

ടി.എന്‍ പ്രതാപന്‍ റണ്ണൗട്ടാകാതിരിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ശ്രദ്ധ ചെലുത്തണം – മുഹമ്മദ് അസ്ഹറുദ്ദീൻ

Sudheer K

ജോർജ് ചടയൻമുറിയുടെ 50ാം ചരമ വാർവാർഷിക ദിനാചരണം

Sudheer K

വടക്കേ കാരമുക്ക് പള്ളിയിൽ തിരുനാളിന് കൊടിയേറി.

Sudheer K

Leave a Comment

error: Content is protected !!