News One Thrissur
Updates

എസ്.എൻ. പുരത്ത് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം: പ്രതി അറസ്റ്റിൽ

മതിലകം: എസ്.എൻ. പുരത്ത് ക്ഷേത്രത്തിൻ്റെ ഭണ്ഡാരം കുത്തിത്തുറന്നു മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി മരോട്ടിക്കുടി വീട്ടിൽ ഷിന്റോ (21) ആണ് പിടിയിലായത്.

ആഗസ്റ്റ് 10 ന് രാത്രിയായിരുന്നു മോഷണം ശ്രീനാരയണപുരത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് 7500 രൂപയാണ് മോഷ്ടിച്ചത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരവെ മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചതിനെ തുടർന്ന് ലഭിച്ച വിവരത്തെ തുടർന്ന് പ്രതിയാരാണെന്ന് തിരിച്ചറിയുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഷിന്റോ അങ്കമാലി പോലീസ് സ്റ്റേഷൻ പരിധിയിലെ കറുകുറ്റിയിലുള്ള ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണംമോഷ്ടിച്ച കേസിലും, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിലെ വെട്ടുകടവിലുള്ള കപ്പേളയുടെ ഭണ്ഡാരം കുത്തിപ്പൊളിച്ചകേസിലും പ്രതിയാണ്.

ഷിന്റോയെ ചോദ്യം ചെയ്ത് നടത്തിയ അന്വേഷണത്തിൽ മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ അഞ്ചാം പരത്തിയിലുള്ള ഉമാമഹേശ്വരി ക്ഷേത്രത്തിലും, കരിനാട്ട് കുടുബക്ഷേത്രത്തിലും മോഷണ ശ്രമം നടത്തിയതും, കൊടകര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വഴിയമ്പലത്തുള്ള കപ്പേളയിലുള്ള കപ്പേളയിലെ ഭണ്ഡാരം കുത്തിപ്പൊളിച്ചതും ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

മതിലകം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.കെ.ഷാജി, എസ്.ഐ മാരായ അശ്വിൻ റോയ്, ടി.എൻ.പ്രദീപൻ, ജി.എ.എസ്.ഐ പ്രജീഷ്, സി.പി.ഒ മാരായ പ്രബിൻ, സതീഷ്, സനീഷ്, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

പത്താംതരം തുല്യത: തളിക്കുളത്തെ വീട്ടിൽ അനീഷ നാളെ പരീക്ഷ എഴുതും.

Sudheer K

വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് മണലൂരിൽ പ്രകടനം.

Sudheer K

ഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം

Sudheer K

Leave a Comment

error: Content is protected !!